യുഗ്മഗാനം: “ശുഭദിനം“ - Manoj & Renu

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”

“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

“അമ്മുക്കുട്ടീ, കിണ്ണം നിറയേ പായസമാണല്ലോ!

അപ്പുക്കുട്ടനു പായസമുണ്ണാന്‍ കൊതിയാവുന്നല്ലോ!!”

“അപ്പുക്കുട്ടാ തേവര് തന്ന പ്രസാദമിതാണല്ലോ

അനിയന്‍‌ കുട്ടന്‍ അതുമോര്‍ത്തവിടെ കാത്തിരിപ്പില്ലേ?

വീട്ടില്‍ വന്നാല്‍ ചോറും കറിയും പായസവും നല്‍കാം

മുറ്റത്തിട്ടൊരു നല്ലൂഞ്ഞാലില്‍ ആട്ടവുമാടാമേ…”

“ഊഞ്ഞാലാടാം, പായസമുണ്ണാം എന്തൊരു നല്ലദിനം!

അമ്മുക്കുട്ടിയെ ശകുനം കണ്ടത് നല്ലൊരു ശുഭദിനമേ!!!”